Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baptist Church

മ​ണി​പ്പു​രി​ലെ സ​മാ​ധാ​നം: ബാ​പ്റ്റി​സ്റ്റ് സ​ഭാ​ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ വം​ശീ​യ​സം​ഘ​ർ​ഷ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ബാ​പ്റ്റി​സ്റ്റ് സ​ഭാ നേ​തൃ​ത്വ​ങ്ങ​ളു​ടെ ശ്ര​മം.

പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന നാ​ഗ, കു​ക്കി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കൗ​ൺ​സി​ൽ ഫോ​ർ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച​സ് ഇ​ൻ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ൻ​ഡ്യ (സി​ബി​സി​എ​ൻ​ഇ​ഐ), മ​ണി​പ്പു​ർ ബാ​പ്റ്റി​സ്റ്റ് ക​ൺ​വെ​ൻ​ഷ​ൻ (എം​ബി​സി) സം​ഘ​ങ്ങ​ൾ കാ​ങ്പോ​ക്പി​യി​ലും സേ​നാ​പ​തി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.

നാ​ഗ, കു​ക്കി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 38 പേ​രെ അ​ടു​ത്തി​ടെ സാ​യു​ധ​സം​ഘ​ങ്ങ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​തി​ൽ 14 നാ​ഗ​ക​ളെ​യും 16 കു​ക്കി​ക​ളെ​യും വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി മോ​ചി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​റു​പേ​ർ ഇ​പ്പോ​ഴും ബ​ന്ദി​യാ​യി തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​രാ​യ പ​തി​നാ​ല് പേ​ർ ഇ​പ്പോ​ഴും ബ​ന്ദി​ക​ളാ​ണെ​ന്നാ​ണ് കു​ക്കി​ക​ളു​ടെ വാ​ദം.സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്ക് സ​ഭാ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ മു​ഖ്യ​മ​ന്ത്രി വൈ.​ഖേം​ച​ന്ദ് സിം​ഗ് പ്ര​സം​ശി​ച്ചു.

Latest News

Corehub Up